ad
Deshabhimani

ആകെ എത്ര കിട്ടി കോൺഗ്രസേ...ആപ്പ് ഒന്നുകൂടി ലൈവ് ആക്കാമോ?

congress house
വെബ് ഡെസ്ക്

Published on Apr 05, 2026, 03:17 PM | 2 min read

കോൺ​ഗ്രസിന്റെ വയനാട് ഫണ്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളൊക്കെ ഫണ്ടിന്റെ കാര്യത്തിൽ പല അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്. വീട് പണി ഉടൻ തുടങ്ങുമെന്നും തുടങ്ങാറായെന്നുമൊക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുമ്പോൾ പിരിച്ച പണമെല്ലാം സ്ഥലം വാങ്ങാനേ തികഞ്ഞുള്ളുവെന്നും വീട് പണിയാൻ ഇനി പണം കണ്ടെത്തണമെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും എഐസിസി അധ്യക്ഷൻ കെ സി വേണു​ഗോപാലും പറയുന്നത്. ഇതിനിടെ പിരിച്ച കണക്ക് കൃത്യമായി പുറത്തുവിടാൻ വെല്ലുവിളിച്ചതിനു പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് പുറത്തുവിട്ട് തടിതപ്പാനും കോൺ​ഗ്രസ് ശ്രമം നടത്തി.


പിരിച്ച പൈസയോ പൈസ പിരിക്കാനായി കോൺ​ഗ്രസ് ഉപയോ​ഗിച്ച ആപ്പോ എവിടെയാണെന്ന് യാതൊരു വിവരമവുമില്ല. ആപ്പ് വഴി പിരിക്കാൻ സാധിക്കുന്ന തുകയുടെ പരിധി രണ്ട് ലക്ഷം മാത്രമായിരിക്കുമെന്നും മറ്റുള്ള തുക നേരിട്ടോ മറ്റ് മാർ​ഗങ്ങളിലൂടെയോ ആയിരിക്കും ലഭിച്ചിട്ടുണ്ടാവുക എന്നുമാണ് സൈബർ വിദ​ഗ്ധർ പറയുന്നത്. ഒരു മൊബൈൽ ആപ്ലിക്കേഷന്റെ പേയ്മെന്റ് ​ഗേറ്റ് വേ വഴി സാധാരണ രണ്ട് ലക്ഷം വരെ മാത്രമേ ഫണ്ട് ട്രാൻസ്ഫർ ചെയ്യാറുള്ളുവെന്നും 2 ലക്ഷത്തിൽ കൂടുതൽ ഉള്ള സംഭാവനകൾ ലഭിച്ചതായി കോൺ​ഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഫെയർകോട് സിടിഒ രജിത് രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മറ്റ് തുകകൾ ഏതു വഴിയാണ് ലഭിച്ചതെന്ന് കോൺ​ഗ്രസ് വ്യക്തമാക്കണമെന്നും ആപ്പ് വീണ്ടും ലൈവ് ആക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോയെന്നും കുറിപ്പിൽ ചോദിക്കുന്നു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ഒരു മൊബൈൽ ആപ്ലിക്കേഷന്റെ പേയ്മെന്റ് Gateway വഴി സാധാരണ ഒരാൾ ഒരു ലക്ഷമോ കൂടിയാൽ രണ്ട് ലക്ഷം വരെ, മാത്രമേ ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ധൈര്യം കാണിക്കാറുള്ളൂ. ബാങ്കിന്റെ ആപ്പ് ആണെങ്കിൽ കുറച്ചുകൂടി ചെയ്യുമായിരിക്കും.


ഇവിടെ കോൺഗ്രസ് വയനാട് ഫണ്ട് പിരിവിന് ഉയോഗിച്ച ആപ്പിൽ payment gateway ഒരു 3rd party ഇന്റഗ്രേഷൻ ആയതുകൊണ്ട് ആളുകൾ 2 ലക്ഷത്തിൽ കൂടുതൽ ഉള്ള സംഭാവനകൾ ഈ ആപ്പ് വഴി ആയിരിക്കില്ല ചെയ്തത്. അത് offline സംവിധാനം വഴിയോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് transfer ചെയ്യുകയോ ആയിരിക്കും ചെയ്തത്.


2 ലക്ഷത്തിൽ കൂടുതൽ ഉള്ള ഇഷ്ടംപോലെ സംഭാവനകൾ “Indian National Congress Distress Relief Fund”(പേര് അടിപൊളി ആണ്) എന്ന ഈ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തന്നെ പോസ്റ്റ് ചെയ്ത ഇഷ്ടംപോലെ ഫോട്ടോസ് നമ്മൾ കണ്ടു.


സംശയം ഇതാണ്


Offline ആയി എത്ര കിട്ടി?

Online ആയി എത്ര കിട്ടി?


ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആ ആപ്പ് ഒന്നുകൂടി ലൈവ് ആക്കാൻ പറ്റുമോ? ഒറിജിനൽ സ്ക്രീൻഷോട്ട് എടുക്കാമായിരുന്നു!!





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home