ad
Deshabhimani

'ഉറങ്ങാൻ സാധിക്കുന്നില്ല, നോട്ടിഫിക്കേഷൻ പോലും പേടി'; പിരിച്ചുവിടൽ ഭീതിയിൽ ജീവനക്കാർ, പോസ്റ്റ് വൈറൽ

Amazon.jpg
വെബ് ഡെസ്ക്

Published on Nov 01, 2025, 03:58 PM | 1 min read

ന്യൂഡൽഹി: ആമസോണിൽ കൂട്ടപ്പിരിച്ചുവിടലിന്റെ ഭീതിയിൽ ജീവനക്കാർ. ജോലി നഷ്ടപ്പെടുമോ എന്ന ഭയം കാരണം ജീവനക്കാർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദത്തെക്കുറിച്ച് ജീവനക്കാർ റെഡിറ്റിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. കോർപ്പറേറ്റ് തീരുമാനങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തിൽ വരുത്തുന്ന ആഘാതമാണ് പോസ്റ്റ് തുറന്നുകാട്ടുന്നത്.


സാങ്കേതികമായി ഒരു പരിജ്ഞാവും വൈദഗ്ധ്യവുമുള്ള തന്റെ സുഹൃത്തിന്റെ നിലവിലെ മാനസിക നിലയെക്കുറിച്ചാണ് ജീവനക്കാരന്റെ പോസ്റ്റ്. രാത്രിയിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. പിരിച്ചുവിടൽ ഇമെയിലുകൾ അർദ്ധരാത്രിയിലോ അതിരാവിലെയോ ആണ് ലഭിക്കുന്നത് എന്നതിനാലാണ് അദ്ദേഹം ഉറങ്ങാതെ കഴിച്ചുകൂട്ടുന്നത്.


ഫോണിൽ വരുന്ന ഓരോ നോട്ടിഫിക്കേഷനിലും അദ്ദേഹം ഞെട്ടുകയും, അത് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിലായിരിക്കുമോ എന്ന് ഭയക്കുകയും ചെയ്യുന്നു. ജോലിയിലെ ആശയവിനിമയ ശേഷിയെക്കുറിച്ച് മുമ്പ് ലഭിച്ച ഒരു ചെറിയ പ്രതികൂല അഭിപ്രായം പോലും പിരിച്ചുവിടലിന് കാരണമായേക്കാം എന്ന ഭയം അദ്ദേഹത്തെ വേട്ടയാടുന്നു.


ജോലി നഷ്ടപ്പെടുമോ എന്ന ഭയം ജോലിയിലിരിക്കുമ്പോൾ തന്നെ ജീവനക്കാരെ തകർക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. വൻകിട ടെക് കമ്പനികൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ലോകമെമ്പാടും ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ ജോലിയുള്ളവർ പോലും കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്നതിന്റെ നേർചിത്രമാണ് ഈ വൈറൽ പോസ്റ്റ്.


https://www.reddit.com/r/developersIndia/comments/1ok33e0/what_layoff_anxiety_does_to_a_blud_whos_actually/?utm_source=embedv2&utm_medium=post_embed&utm_content=post_title&embed_host_url=https://www.ndtv.com/offbeat/amazon-employees-in-constant-panic-unable-to-sleep-amid-layoff-threat-viral-post-reveals-reality-9555757



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home