ad
Deshabhimani

'അമ്മ' എന്ന് വിളിക്കരുത്, ഇത് 'എഎംഎംഎ' ; താരസംഘടനയ്‌ക്ക് പുതിയ പേരിട്ട് സോഷ്യല്‍മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 28, 2018, 09:57 AM | 0 min read

കൊച്ചി > നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം കത്തുന്നു. ക്രൂരമായ അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെയും കേരള സമൂഹത്തെയുമാകെ അപമാനിച്ച സംഘടനയെ 'അമ്മ' എന്ന് വിളിക്കരുതെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായം. പകരം സോഷ്യല്‍മീഡിയ തന്നെ താരസംഘടനയ്ക്ക് പുതിയ പേരും നല്‍കി. 'എഎംഎംഎ' എന്ന പേരാണ് ആ സംഘടനയ്‌‌‌ക്ക് ചേരുന്നതെന്ന് നിരവധി പേര്‍ തങ്ങളുടെ പോസ്റ്റുകളിലൂടെ പറയുന്നു.

നിരവധി പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സംഘടനയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി. #MediaWithTheSurvivor എന്ന ഹാഷ്‌ടാഗോടെയാണ് മാധ്യമലോകം രാജിവെച്ചവര്‍ക്കും അക്രമത്തെ അതിജീവിച്ച നടിക്കും പിന്തുണനല്‍കുന്നത്. #FreecinemaFromMafia എന്ന ഹാഷ്‌ടാഗും വ്യാപമായി പ്രചരിക്കുന്നുണ്ട്.






 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home