ad
Deshabhimani

'പണ്ട് പറഞ്ഞത് വച്ച് ഒരു കോൺഗ്രസുകാരനെയും ഓഡിറ്റ് ചെയ്യാൻ പറ്റില്ല, സതീശനെ തീരെ പറ്റില്ല'

v d satheeshan
വെബ് ഡെസ്ക്

Published on May 30, 2026, 02:17 PM | 2 min read

സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത സംഭവവത്തിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ തുറന്നു കാട്ടി മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ചോദ്യത്തിൽ, തന്റെ മുഖം ഒരു നഗ്നമായ ചിത്രത്തിനൊപ്പം ചേർത്തുവെച്ച് കെഎസ്ആർടിസി കണ്ടക്ടർ പ്രചരിപ്പിച്ചതായി പറയപ്പെടുന്ന സാഹചര്യമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിവരിച്ചത്.


ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ പാടിക്കൊണ്ടിരുന്ന ഒരു പാട്ടിനെ പരിഹസിച്ചു ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങളുമായി ആൾ ഒരു പൂച്ചയെ പെറ്റുകിടക്കുന്ന ഒരു ഹാസ്യചിത്രമോ മറ്റോ ആണ് സംഭവം.


അത് ഷെയർ ചെയ്തതിന്റെ പേരിലാണ് വിരമിക്കാൻ രണ്ടു ദിവസമുള്ളപ്പോൾ ആറ്റിങ്ങലിലെ ഒരു സ്‌കൂൾ പ്രിൻസിപ്പലിനെ "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന് പറഞ്ഞതായി പറയപ്പെടുന്ന പണ്ഡിറ്റ് നെഹ്രുവിന്റെ അംശമുള്ള സതീശന്റെ സർക്കാർ സസ്‌പെൻഡ് ചെയ്തത്.

ഇനി നിങ്ങൾ വിഷ്വൽ കാണുക.


ചോദ്യം: സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട ഒരാളെ... ആറ്റിങ്ങലിലുള്ള ഒരധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അദ്ദേഹം വിരമിക്കുന്നതിനു രണ്ടു ദിവസം മുൻപ് സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അതിനു കാരണമായി പറഞ്ഞത് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഒരു പോസ്റ്റിട്ടു എന്നാണ്. മുൻപ് ഇത്തരം കാര്യങ്ങൾ വന്നപ്പോൾ സമാന നടപടികളുണ്ടായിരുന്നു. അങ്ങിനെയുള്ള നയം തന്നെയായാണോ ഈ സർക്കാരിന്റെയും?


ഉത്തരം: അത് കണ്ടിരുന്നോ? പോസ്റ്റ് കണ്ടാരുന്നോ? നിങ്ങളിനി പറ നടപടിയെടുക്കണ്ടേ? കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരൻ ഇട്ടിരിക്കുന്ന ഒരു പോസ്റ്റ്.. എന്റെ മുഖം നഗ്നനായ പുരുഷന്റെ ബോഡി... അത് വച്ചിട്ട് കെഎസ്ആർറ്റിസി ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താൽ... എന്താ ചെയ്യേണ്ടത്? എന്നോട് വന്നു ചോദിച്ചു, ഗൗരവമുള്ളതല്ലെങ്കിൽ വിട്ടേക്കാം എന്ന് ഞാൻ പറഞ്ഞു. വല്ല വിമർശനോ വല്ലോം ആണെങ്കിൽ വിട്ടേക്കാൻ പറഞ്ഞു. ഇതാണ് പോസ്റ്റ് ചെയ്തത്. ഇത് അനുവദിച്ചാൽ നിങ്ങളുടെയൊക്കെ കുടുംബാംഗങ്ങളെപ്പറ്റി ഇടും ആളുകൾ, ഇല്ലേ? എന്തും ചെയ്യാം.


നിങ്ങൾ ചോദിക്കൂ കേരളത്തിലെ പൊതുജനം വിലയിരുത്തട്ടെ. മുഖ്യമന്ത്രിയുടെ മുഖം വച്ചിട്ട് അടിയില് വേറെ വളരെ നേക്കേഡായി ഇരിക്കുന്ന ഒരു പുരുഷന്റെ ശരീരഭാഗങ്ങൾ ചേർത്തുവച്ചു ഒരു പടമിട്ടിരിക്കുകയാണ്. ആ ആള് സർവീസിൽനിന്ന് രണ്ടു ദിവസംകൊണ്ടു റിട്ടയർ ചെയ്യുന്നതാണോ എന്നെനിക്കറിയില്ല...പക്ഷെ ആ ആൾക്കെതിരെ ഒരു നടപടി എടുത്തില്ലെങ്കിൽ അത് നൽകുന്ന ഒരു മെസ്സേജ് എന്താണ്? നാളെ നിങ്ങടെയൊക്കെ പടമായിരിക്കും വരുന്നത്. നിങ്ങടെയൊക്കെ പടം. നിങ്ങള്ക്ക് വല്ലോം ചെയ്യാൻ പറ്റുമോ? ഈ സെക്രട്ടേറിയറ്റിലെ ഒരുദ്യോഗസ്‌ഥൻ സെക്രട്ടേറിയറ്റിലെ... ഏതെങ്കിലും സെക്രട്ടേറിയറ്റിലെ ഒരു വകുപ്പിനെതിരെ നിങ്ങൾ ഒരു മാധ്യമ വാർത്ത കൊടുത്തതിന്റെ പേരിൽ... നിങ്ങൾ സ്ത്രീകളാവട്ടെ പുരുഷനാവട്ടെ നിങ്ങളെക്കുറിച്ചു അങ്ങിനെയൊരു ചിത്രമിട്ടാലോ...അപ്പോഴും ഞാൻ നടപടി എടുപ്പിക്കും." ചോദിച്ചതെന്ത്, ഉത്തരമെന്ത്?


ശ്രീ സതീശനെ ഞാൻ കുറ്റപ്പെടുത്തുകയില്ല. പണ്ട് പറഞ്ഞത് വച്ച് ഒരു കോൺഗ്രസുകാരനെയും ഓഡിറ്റ് ചെയ്യാൻ പറ്റില്ല. സതീശനെ തീരെ പറ്റില്ല. അതുകൊണ്ട് അദ്ദേഹം ഇങ്ങിനെ പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കും. എന്റെ ചോദ്യം സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗെയ്റ്റ് തുറന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് എത്രനേരം വേണമെങ്കിലും ഇരുന്ന തരുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പോയി ചോദ്യം ചോദിക്കുന്നവരോടാണ്: നിങ്ങളെന്തിനാണ് ആ ചോദ്യം ചോദിച്ചത്?






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home