ad
Deshabhimani

പുലര്‍ച്ചെ ആൾക്കൂട്ടത്തിനിടയിൽ ഷാരൂഖ് ഖാന്‍; ആരാധകർക്ക് ആദ്യം ഞെട്ടൽ; ശേഷം ആവേശം

sharukh khan
വെബ് ഡെസ്ക്

Published on Oct 12, 2025, 07:08 PM | 1 min read

അഹമ്മദാബാദ്: പുലർച്ചെ മൂന്ന് മണിക്ക് ബോളിവുഡ് താരരാജാവായ ഷാരൂഖ് ഖാൻ ആൾക്കൂട്ടത്തിനിടയിൽ എത്തിയാൽ എന്താവും അവസ്ഥ; സിനിമ ഷൂട്ടിങ്ങിന് അല്ലാതെയുള്ള വരവ് ആണേൽ പറയുകയും വേണ്ട.


വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ടും ഡെനിംസുമായി അണിഞ്ഞൊരാൾ ആൾക്കൂട്ടത്തിന്റെ ഇടയിൽ. സംശയിച്ച ആൾക്കാർ ഒന്നൂടി നോക്കി; സാക്ഷാൽ കിങ് ഖാൻ തന്നെ. അഹമ്മദാബാദ് നഗരത്തിൽ താരം എത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ്. വരവിന്റെ ചിത്രങ്ങൾ, വീഡിയോകൾ ഇതിനകം ആഘോഷമായി കഴിഞ്ഞു.


കാറിന്റെ വക്കില്‍ ചവിട്ടി വാതിലില്‍ പിടിച്ചുകൊണ്ട് സ്ഥിരം ശൈലിയിൽ കൈവീശിക്കാണിക്കലും ഫ്‌ളൈയങ് കിസ് നൽകലും ഏറ്റെടുത്ത് നാട്ടുകാർ. ഫിലിം ഫെയര്‍ അവാര്‍ഡ് നിശയ്ക്കായാണ് ശനിയാഴ്ച വൈകീട്ട് ഷാരൂഖ് ഖാന്‍ അഹമ്മദാബാദില്‍ എത്തിയത്. പരിപാടിയുടെ അവതാരകനായ ഷാരൂഖ് തന്റെ ചുമതല പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ചയാണ് താരം എത്തിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home