ad
Deshabhimani

സുല്‍ത്താനായി വിനായകന്‍; ആട് 3യിലെ ആദ്യഗാനം പുറത്ത്

aadu
വെബ് ഡെസ്ക്

Published on Mar 15, 2026, 03:13 PM | 1 min read

കൊച്ചി: ‘ആട് 3’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. തെന്നിന്ത്യൻ താരം വേദികയും വിനായകനുമാണ് സുൽത്താൻ എന്ന പേരിലുള്ള ഗാന രം​ഗത്തിലുള്ളത്. പാട്ടില്‍ സുല്‍ത്താനായി വിനായകന്‍ എത്തുന്നു. രാജഭരണ കാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ജയസൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് ‘സുല്‍ത്താന്‍’ എന്ന ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്‍റേതാണ് വരികള്‍. അനില രാജീവാണ് ഗാനം ആലപിച്ചത്.



മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘ആട് 3 വൺ ലാസ്റ്റ് റൈഡ്; പാര്‍ട്ട് 1’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു കോമഡി ഫാന്‍റസി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.


ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ജനപ്രിയ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മൂന്നാം ഭാഗം കാണാന്‍ ആരാധകരും വലിയ ആവേശത്തിലാണ്. ജയസൂര്യയ്ക്കും വിനായകനും പുറമെ ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ഉണ്ണി രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിൽ എത്തുന്നു. ചിത്രം മാർച്ച് 19 ന് തീയേറ്ററുകളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home