ad
Deshabhimani

'തസ്സദിയ'യിൽ സാമന്തയുടെ തകർപ്പൻ നൃത്തം; സന്തോഷം തോന്നുന്നുവെന്ന് വരുൺ ധവാൻ

samantha varun
വെബ് ഡെസ്ക്

Published on Apr 17, 2026, 04:01 PM | 1 min read

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ തരം​ഗമായി സാമന്ത റുത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'മാ ഇന്റി ബംഗാര'ത്തിലെ (Maa Inti Bangaaram) ആദ്യ ഗാനം 'തസ്സദിയ'. സാമന്തയുടെ എനർജിറ്റിക് നൃത്തം കണ്ട് പ്രശംസയുമായി ബോളിവുഡ് താരം വരുൺ ധവാനും രംഗത്തെത്തി.


"നീ നൃത്തം ചെയ്യുന്നത് കാണുന്നതിൽ വലിയ സന്തോഷം സാം" എന്നായിരുന്നു വരുണിന്റെ കമന്റ്. ഇതിന് മറുപടിയായി സാമന്ത ഒരു 'ഹഗ്' ഇമോജി നൽകിക്കൊണ്ട് തന്റെ സ്നേഹം അറിയിച്ചു. "ഞാൻ ഈ റീൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപേ തന്നെ നിങ്ങളെല്ലാവരും ഇത് ഏറ്റെടുത്തു കഴിഞ്ഞു, ലവ് യു ഓൾ ബംഗാരാലു" എന്നാണ് താരം ആരാധകർക്കായി കുറിച്ചത്.


സന്തോഷ് നാരായണൻ ഈണമിട്ട ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് റഹ്മാനാണ്. ചിന്മയി ശ്രീപാദയും പുണ്യ സെൽവയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു കല്യാണവീട്ടിലെ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമാണ്.


'ഓ ബേബി'ക്ക് ശേഷം നന്ദിനി റെഡ്ഡിയും സാമന്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തന്റെ ബലഹീനതകളെ തിരിച്ചറിയുന്നതും അവയെ ധൈര്യത്തോടെ നേരിടുന്നതുമാണ് ഒരു സ്ത്രീയുടെ കരുത്തെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. ദിഗന്ത്, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മെയ് 15 ന് തിയേറ്ററുകളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home