ഉംബാച്ചിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം; വളയിലെ പാട്ട് പുറത്തിറങ്ങി

കൊച്ചി: ഫെയർബേ ഫിലിംസിൻ്റെ ഏറ്റവും പുതിയ സിനിമയായ 'വള'യിലെ ഗാനം പുറത്തിറങ്ങി. ഹർഷാദ് എഴുതി, മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഇക്ലീലി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. കശ്മീരി ഗായകനായ യാവർ അബ്ദൽ ആണ് ആലപിച്ചിരിക്കുന്നത്.
വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ ആവറാൻ, രവീന രവി, ധ്യാൻ ശ്രീനിവാസൻ, ശീതൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രഹണം അഫ്നാസ് വി സിദ്ധിക്കും, പി ഹൈദർ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനിനു നേതൃത്വം നൽകുന്നു. സംഗീതാവകാശം Think Music ആണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രചാരണ ഡിസൈനുകൾ യെല്ലോ ടൂത്ത്സ്- ഉം മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) കൈകാര്യം ചെയ്യുന്നു.










0 comments