'കാട്ടുചെമ്പകം പൂത്തോട്ടെ..' പള്ളിച്ചട്ടമ്പിയിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: മിന്നൽവളയ്ക്ക് ശേഷം ഹിറ്റടിക്കാൻ ആ കോംബോ വീണ്ടും എത്തുന്നു. ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവീനോയും ഒന്നിക്കുന്ന പള്ളിച്ചട്ടമ്പിയിലെ ആദ്യ ഗാനം പുറത്ത്.
'കാട്ടുചെമ്പകം പൂത്തോട്ടെ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്രയാണ്. ഇതാദ്യമായാണ് വിശാൽ മിശ്ര മലയാളത്തിൽ പാടാനെത്തുന്നത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ ‘കാട്ടുചെമ്പകം’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനകം ട്രെൻഡിങ്ങാണ്. ഗാനരംഗത്തിൽ ടോവീനോയ്ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പള്ളിച്ചട്ടമ്പി. ടി എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ കേരളത്തിലെ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ഏപ്രിൽ ഒമ്പതിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.










0 comments