ad
Deshabhimani

കൊളംബിയൻ ഗായിക ഷക്കീര ഇന്ത്യയിലേക്ക്; ഡൽഹിയിലും, മുംബൈയിലും ഷോകളിൽ പങ്കെടുക്കും

shakira singer
വെബ് ഡെസ്ക്

Published on Feb 20, 2026, 03:50 PM | 1 min read

മുംബൈ: പോപ്പ് ഐക്കണും ഗ്രാമി അവാർഡ് ജേതാവുമായ കൊളംബിയൻ ഗായിക ഷക്കീര ഇന്ത്യയിലേക്ക്. മുംബൈയിലും ഡൽഹിയിലും നടക്കുന്ന പ്രധാന ഷോകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഫീഡിംഗ് ഇന്ത്യയും ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോയുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ ഭാ​ഗമായാണ് ​ഗായിക ഇന്ത്യയിലെത്തുക. ഫീഡിംഗ് ഇന്ത്യ കൺസേർട്ട് 2026 ന്റെ മൂന്നാം പതിപ്പാണ് പ്രഖ്യാപിച്ചത്.


ഏപ്രിൽ 10, 15 തീയതികളിൽ മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്. 19 വർഷങ്ങൾക്ക് ശേഷമാണ് ​ഷക്കീര ഇന്ത്യയിൽ പെർഫോം ചെയ്യാനെത്തുന്നത്. 2007-ൽ മുംബൈയിൽ നടന്ന ഓറൽ ഫിക്സേഷൻ ടൂറിനിടെയാണ് ഷക്കീര അവസാനമായി ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചത്.


'ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത് എനിക്ക് എപ്പോഴും സ്പെഷ്യലാണ്, മുംബൈയിലും ഡൽഹിയിലുടനീളമുള്ള ആരാധകരെ നേരിട്ട് കാണാനുള്ള ആവേശത്തിലാണ് ഇപ്പോൾ. ഓരോ കുട്ടിക്കും അവർക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്ന ഉദ്യമത്തിന്റെ ഭാ​ഗമാവുകയാണ് ലക്ഷ്യം'- ഷക്കീര പറഞ്ഞു.


ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറങ്ങിയ വക്കാ വക്കാ ​ഷക്കീറയെ കൂടുതൽ ജനകീയയാക്കിയിരുന്നു. ഷക്കീരയും ജോൺ ഹില്ലും ചേർന്നാണ് ആ ​ഗാനം രചിച്ചത്. ഹിപ്‌സ് ഡോണ്ട് ലൈ, വാട്ട് എവർ, വെയർ എവർ എന്നിവയാണ് മറ്റ് പ്രധാന ആൽബങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home