ad
Deshabhimani

‘ചിരി തൊട്ടു’; ‘സർവ്വം മായ’യിലെ ആദ്യ ഗാനമെത്തി

sarvam maya
വെബ് ഡെസ്ക്

Published on Dec 19, 2025, 10:10 AM | 1 min read

കൊച്ചി: അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രമായ ‘സർവ്വം മായ’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ​ഗാനരം​ഗത്തിൽ പ്രീതി മുകുന്ദൻ നൃത്ത ചുവടുകളുമായി എത്തുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ​ഗാനം പത്ത് ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.


നിവിൻ പോളിയും ഗാനത്തിൽ എത്തുന്നുണ്ട്. ചിന്മയി ശ്രീപാദയും ജസ്റ്റിൻ പ്രഭാകരനും വെൽഡണും ചേർന്നാണ് ‘ചിരിതൊട്ടു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തും ആരോൺ മാത്യുവുമാണ് വരികൾ രചിച്ചത്.‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവ്വം മായ’.


ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home