Deshabhimani

രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന 'രണബാലി'യിലെ ഗാനം പുറത്ത്

വെബ് ഡെസ്ക്

Published on Sep 23, 2026, 01:00 PM | 1 min read

ഹൈദരാബാദ്: പ്രണയത്തിൻ്റെ വിവിധ ഭാവതലങ്ങളുമായ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാർദ്ര ഗാനം 'ഏൻന്തയ്യ സാമി...' പുറത്തിറങ്ങി. മുമ്പ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സ്പെഷൽ സർപ്രൈസ് ഗാനമായി ​ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16നാണ് 'രണബാലി'യുടെ വേൾ‍ഡ് വൈഡ് റിലീസ്.


ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്കിൽ 'ഏൻന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ 'എന്തേ കണ്ണാലേ', തമിഴിൽ 'യേദയ്യ സാമീ', കന്നഡയിൽ 'എനയ്യ സാമി' എന്നും ഹിന്ദിയിൽ 'ഒ മേരി സാജൻ' എന്നിങ്ങനെയാണ് വരികൾ. അജയ്-അതുൽ സംഗീതം നൽകിയ ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്.


സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികൾ. മലയാളത്തിൽ സിജു തുറവൂരിന്‍റേതാണ് വരികൾ, തമിഴിൽ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. ഹിന്ദിയിൽ ഷിദിജ് പട്‍വർദന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേർന്നാണ്.


1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന അണിയറപ്രവർത്തകർ പറഞ്ഞു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home