ad
Deshabhimani

‘ഭൂത് ബംഗ്ല’യിലെ വരികൾ സത്യജിത് റായ് സിനിമയിൽ നിന്നുള്ള പകര്‍പ്പോ, നിഷേധിച്ച് പ്രിയദര്‍ശൻ

priya
വെബ് ഡെസ്ക്

Published on Apr 07, 2026, 04:28 PM | 2 min read

മുംബൈ: പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യിലെ ഗാനത്തിൻ്റെ വരികൾ സത്യജിത് റായുടെ ക്ലാസിക് ചിത്രമായ ‘ഗൂപി ഗൈനെ ബാഘാ ബൈനെ’ (1969)യിലെ ഗാനത്തിൽ നിന്ന് പകര്‍ത്തിയതാണെന്ന വിവാദം തള്ളി സംവിധായകൻ പ്രിയദർശൻ.


ചിത്രത്തിലെ ‘റാം ജി ഭല കരേിൻ’ എന്ന ഗാനത്തിൻ്റെ ഹുക്ക് ലൈൻ സത്യജിത് റായുടെ ചിത്രത്തിലെ ‘ഭൂതേർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിലെ വരികളുമായി സാമ്യമുള്ളതായി ചൂണ്ടികാട്ടിയാണ് കോപ്പിയടി വിവാദം ഉയര്‍ന്നത്. തിങ്കളാഴ്ച ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ച് പരിപാടിയിൽ ഇതിനെതിരെ പ്രതികരണവുമായി പ്രിയദർശൻ രംഗത്തെത്തി.


സിനിമാ മേഖലയിൽ ആവർത്തനങ്ങൾ സാധാരണമാണെന്ന് അവകാശപ്പെട്ടു. താൻ സത്യജിത് റായെ ഇന്ത്യൻ സിനിമയുടെ ദൈവമായി കണക്കാക്കുന്നുവെന്നും ആദരവ് ഉണ്ടെന്നും വ്യക്തമാക്കി.


“അദ്ദേഹത്തോട് (സത്യജിത് റായ്) വലിയ ആദരവുണ്ട്. ഞാൻ സിനിമ പഠിച്ച ഗുരുനാഥന്മാരിൽ ഒരാളാണ് അദ്ദേഹം. നിങ്ങൾ പറയുന്ന വാക്ക് ‘ഭൂത്’ ആണ്. എത്ര ഗാനങ്ങളിൽ ‘ദീവാന’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്? ‘ദീവാന’ എന്ന വാക്ക് ആദ്യം ഉപയോഗിച്ച ആൾക്ക് മാത്രമേ അത് ഉപയോഗിക്കാൻ അവകാശമുള്ളൂ എന്നാണോ? അതൊരു വാക്ക് മാത്രമാണ്. ഈ ഗാനത്തിൻ്റെ ഈണത്തിനും ആ പഴയ ഗാനവുമായി യാതൊരു ബന്ധവുമില്ല,” പ്രിയദർശൻ വിശദമാക്കി.


ചിത്രത്തിൻ്റെ പേര് ‘ഭൂത് ബംഗ്ല’ ആയതിനാൽ ഗാനരചയിതാവ് എഴുതിയ വരികൾക്ക് അതുമായി ബന്ധപ്പെട്ട പശ്ചാത്തലമാണുള്ളത്. മഹമൂദും ആർ.ഡി. ബർമനും ഒത്തുചേർന്ന ‘ഭൂത് ബംഗ്ല’ എന്ന പഴയ ചിത്രം തന്നെ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അക്ഷയ് കുമാർ, പരേഷ് റാവൽ, തബു, വാമിഖ ഗബ്ബി, രാജ്പാൽ യാദവ്, മിഥില പാൽക്കർ, രാജേഷ് ശർമ എന്നിവരാണ് ‘ഭൂത് ബംഗ്ല’യിലെ മറ്റ് അഭിനേതാക്കൾ. ബാലാജി മോഷൻ പിക്ച്ചേഴ്സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 17 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


‘റാം ജി ഭല കരേിൻ’ എന്ന പാട്ടിലെ വരികൾ സത്യജിത് റായുടെ ‘ഗൂപി ഗൈനെ ബാഘാ ബൈനെ’ എന്ന ചിത്രത്തിലെ ‘ഭൂതേർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിലെ വരികൾ ഉപയോഗിച്ച് പരിഷ്കരിച്ചതാണ് എന്നാണ് ചര്‍ച്ചകൾ.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home