ad
Deshabhimani

വെെബായി പ്രകമ്പനത്തിലെ 'തള്ള വൈബ്' ​ഗാനം; ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

prakambanam
വെബ് ഡെസ്ക്

Published on Jan 11, 2026, 07:10 AM | 1 min read

സാഗർ സൂര്യയും ഗണപതിയും പ്രധാനവേഷത്തിലെത്തുന്ന ഹൊറർ- കോമഡി എന്റർടെയ്‌നർ 'പ്രകമ്പനം' ഉടൻ തിയേറ്ററുകളിലെത്തും. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് 'പ്രകമ്പനം' പുറത്തിറക്കുന്നത്.



ചിത്രത്തിന്റെതായി പുറത്തിറങ്ങിയ 'തള്ള വൈബ്' എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ. ബിബിൻ അശോക് സംഗീതംചെയ്ത ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ.


യുവപ്രേക്ഷകരെ ഒന്നാകെ വൈബാക്കുന്ന ഒന്നൊന്നര സോങ്ങെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയാകുന്നതെന്ന് കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെട്ടിരുന്നു.


'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വിവേക് വിശ്വം ഐ.എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരാണ് കോ- പ്രൊഡ്യൂസേഴ്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് സുരേഷ്.ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home