ad
Deshabhimani

‘പോണാൽ പോട്ടും പോടാ...' പ്ലൂട്ടോയില്‍ നീരജിന്റെ വക ഒരു റാപ്പ് സോങ്

വെബ് ഡെസ്ക്

Published on Jul 10, 2026, 07:14 PM | 2 min read

കൊച്ചി: അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പ്ലൂട്ടോയിലെ റാപ്പ് സോങ് പുറത്തിറങ്ങി. ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും നീരജ് മാധവിന്റേതാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30ന് തിയേറ്ററുകളിൽ എത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് ഗാനത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത്.


നീരജ് മാധവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയുടെ വേഷത്തിലാണ് അൽത്താഫ് സലിം എത്തുന്നത്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയവരും അഭിനയിക്കുന്നു.


ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസിനാണ്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം റിലീസ് ചെയ്യും.


നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. സനത് ശിവരാജാണ് എഡിറ്റർ. അർക്കാഡോ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ആർട്ട് ഡയറക്ടർ രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, മേക്കപ്പ്, പ്രോസ്തെറ്റിക്സ് റോണക്സ് സേവ്യർ. ചിത്രത്തിലെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത് ഫ്ലൈയിംഗ് പ്ലൂട്ടോയാണ്.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ. ക്രീയേറ്റീവ് പ്രൊഡ്യൂസർമാർ: കിഷോർ ആർ കൃഷ്ണൻ, അനന്ദു സുരേഷ്. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്. സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ, സിദ്ധാർഥ്. സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. സ്റ്റണ്ട് കോർഡിനേറ്റർമാർ: എപിയൻസ്, റോബിൻ ടോം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ, മാർക്കറ്റിംഗ്: ആൻഡ് സ്ട്രാറ്റജി ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: അപർണ ഗിരീഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home