'വാഴ 2'ലെ ഹിറ്റ് ഗാനത്തിന് ശേഷം അർക്കാഡോ; 'പ്ലൂട്ടോ'യിലെ ആദ്യ ഗാനം "യുഎഫ്ഒ മോഡ്" പുറത്തിറങ്ങി

കൊച്ചി: 'എവിഡൻ', 'ആവറേജ് അമ്പിളി' തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രം 'പ്ലൂട്ടോ'യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. "യുഎഫ്ഒ മോഡ്" എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ ശ്രദ്ധേയമായ 'വാഴ 2' എന്ന ചിത്രത്തിലെ "തൂക്കി ചുവന്ന കരങ്ങളോടെ..." എന്ന ഹിറ്റ് ഗാനത്തിന് ശേഷം മ്യൂസിക് പ്രൊഡ്യൂസർ അർക്കാഡോ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഗാനമാണിത്.
വെസ്റ്റേൺ ബീറ്റുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ്. ശബരീഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവ്, അജു വർഗീസ്, അർഷ ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു വർഗീസിന്റെ വേറിട്ട മേക്കോവറാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് പ്ലൂട്ടോ നിർമ്മിക്കുന്നത്. നിയാസ് മുഹമ്മദിന്റേതാണ് കഥയും തിരക്കഥയും. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സനത് ശിവരാജ് എഡിറ്റിങും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ പ്രധാന ഘടകമായ മേയ്ക്കപ്പും പ്രോസ്‌തെറ്റിക്സും കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്.
ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ: രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ എഎസ്, കെസി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ എന്നിവരാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കോർഡിനേറ്റർമാർ: എപിയൻസ്, റോബിൻ ടോം, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽഎൽപി, പിആർഓ: അപർണ ഗിരീഷ്.
സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.









0 comments