Deshabhimani

ആഘോഷരാവിനായി കാതോർക്കാം

song
വെബ് ഡെസ്ക്

Published on Dec 14, 2025, 12:06 PM | 1 min read

കൊച്ചി: ജോണ്‍ സൂസൻ സാമുവല്‍ ഒരുക്കിയ ക്രിസ്‍മസ് ഗാനം "ആഘോഷരാവ്' സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ​ഗാനത്തിലൂടെ പറയുന്നത് വിടുതലിന്റെയും പൊട്ടിച്ചെറിയലിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയമാണ്. റിലീസായി ഒരാഴ്ചയാകുമ്പോൾ ഗാനം 3.5 ലക്ഷത്തിലേറെ കാഴ്‍ചക്കാരെ സ്വന്തമാക്കി.





സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ക്രിസ്‍മസ് ആഘോഷങ്ങള്‍ക്ക് നിറമേകുന്നത് നൃത്തച്ചുവടുകളുമായെത്തിയ പെണ്‍ സാന്റയാണ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ സൂസൻ സാമുവലിന്റേതാണ് ആശയവും സംവിധാനവും.


എന്‍എഎം ക്രിയേഷന്‍സാണ് നിര്‍മാണം. വരികളും ഈണവും സിദ്ധിഖ് നാസര്‍ നിസ. സഹായികൾ - നിഖില്‍ അനില്‍കുമാർ, അഞ്ജു വിജയൻ. മ്യൂസിക് പ്രൊഡക്ഷൻ സിബു സുകുമാരൻ. എന്‍ ശ്രീശ്രീ ആണ് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. ഡിഒപി ഫെബിൻ വര്‍ഗീസ്, എഡിറ്റര്‍ നിംസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home