"ആ ഗാനം ഇനി ആലപിക്കില്ല"; നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

ശ്രേയ ഘോഷാൽ
മുംബൈ: ചിക്‌നി ചമേലി പോലെയുള്ള ഗാനങ്ങൾ ഇനി ആലപിക്കില്ലെന്ന് പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
അടുത്തിടെ നടന്ന ഒരു ലൈവ് പരിപാടിയിൽ ചിക്നി ചമേലി എന്ന സൂപ്പർ ഹിറ്റ് ഗാനം ശ്രേയ ആലപിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഗായികയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയർന്നു. ഈ സംഭവമാണ് പുതിയ തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വ്യക്തിപരമായി ഗാനം ഇഷ്ടപ്പെട്ടത് കൊണ്ടാണ് താനത് പാടിയതെന്നും ശ്രേയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെ മുൻനിര ഗായികമാരിൽ ഒരാളായ ശ്രേയയുടെ ഈ പ്രതികരണം ഇതിനോടകം തന്നെ സംഗീത ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. നാലാം വയസ്സിൽ സംഗീതപഠനം ആരംഭിച്ച ശ്രേയ ഘോഷാൽ, ഇന്ത്യയിലെ ഒരുവിധപ്പെട്ട എല്ലാ ഭാഷകളിലും ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.











0 comments