ഒരു പാട്ടിന്റെ രണ്ടു വിധികൾ
വിറ്റ്നിയുടെ ശബ്ദത്തിലൂടെ ലോകത്തെ വീണ്ടും കണ്ണീരണിയിച്ച ഡോളിയുടെ ഹൃദയം നിലച്ചു

ലോകം മുഴുവൻ പ്രണയവും വിരഹവും പങ്കുവെക്കാൻ ഇപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണ് 'I Will Always Love You'...അവിശ്വസനീയമായ സ്വരമാധുര്യത്തോടെ വിറ്റ്നി ഹൂസ്റ്റൺ ആലപിച്ച വരികൾ. അതിലെ ഈണവും ഭാവവും തങ്ങളുടെ പ്രണയത്തിന്റെ നിഴലാണെന്ന് കരുതി ദശകോടിക്കണക്കിന് ആളുകൾ കണ്ണീരണിഞ്ഞു.
എന്നാൽ ആ ഗാനത്തിൽ തുടിച്ച വേദനയും ജീവനും മറ്റാരുടേതുമായിരുന്നില്ല. കഴിഞ്ഞ ദിവസം തന്റെ 80-ാം വയസിൽ ലോകത്തോട് വിടപറഞ്ഞ അമേരിക്കൻ കൺട്രി സംഗീതത്തിലെ ഇതിഹാസം ഡോളി പാര്‍ടന്റെ സ്വന്തമായിരുന്നു. സംഗീത ലോകത്ത് രചനയുടെയും ഈണങ്ങളുടെയും പേരിൽ തര്‍ക്കങ്ങളും അവകാശവാദങ്ങളും ആവര്‍ത്തിക്കുമ്പോൾ അവയെല്ലാം ആരാധകര്‍ക്കായി വിട്ടുകൊടുത്ത് ഒരു തിരിനാളം പോലെ അണിയറയിലേക്ക് വലിഞ്ഞ പ്രകാശമായിരുന്നു ഡോളി പാര്‍ടൺ.
ഹൃദയം പകുത്തുപോയപ്പോൾ
രചിച്ചഗാനം
ഇന്നും പുതിയതാണ് ആ ഗാനവും അത് ഉയര്‍ത്തുന്ന വികാരങ്ങളും. 1973 ലാണ് ഡോളി പാര്‍ടൺ ഈ ഗാനം രചിക്കുന്നത്. നിര്‍ധന കുടുംബത്തിൽ പിറന്ന് പട്ടിണിയിലും അവഗണനയിലും നീന്തി കരകയറിയ ജീവിതം. അതിനിടെ തന്റെ വളര്‍ച്ചയിൽ വഴിവിളക്കും താങ്ങുമായി നിന്ന പോട്ടര്‍ വാഗണര്‍ എന്ന സംഗീത പങ്കാളിയുമായി പിരിയേണ്ടി വന്ന നിമിഷത്തിലാണ് ഈ പാട്ടിലെ വരികൾ ഉരുവം കൊള്ളുന്നത്. പ്രണയത്തെ കരുതലോടെ പൊതിയുന്ന ബഹുമാനവും അകലുമ്പോഴും അപ്പുറത്തുള്ളയാളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ആത്മബന്ധവുമാണ് ആ വരികളിൽ തുടിച്ചത്. അന്നു തന്നെ കൺട്രി മ്യൂസിക് ചാര്‍ടുകളിൽ ഈ പാട്ട് തരംഗമായി മാറിയിരുന്നു. പിന്നെയും പ്രണയം പോലെ ആ വരികളെ കാലം കാത്തു വെച്ചു. ഈ പാട്ടിന്റെ യഥാര്‍ത്ഥ വിധി ഇനിയും കുറിക്കപ്പെടാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
വിറ്റ്നി പെയ്തിറങ്ങിയ
മാന്ത്രിക മഴ
വര്‍ഷങ്ങൾ കടന്നു പോയി. 1992 ൽ 'ദി ബോഡിഗാര്‍ഡ്' എന്ന സിനിമയ്ക്കായി വിറ്റ്നി ഹൂസ്റ്റൺ ഈ ഗാനം വീണ്ടും പാടി. ആമുഖത്തിൽ ഒരു നിശ്ശബ്ദതയോടെയാണ് ഈ പാട്ട് തുടങ്ങുന്നത്. പ്രണയം തകര്‍ന്ന നിശ്ശബ്ദതയെ അനുഭവിപ്പിച്ച് ഒരു പാട്ട് തുടങ്ങുക. വിറ്റ്നിയുടെ ആലാപനം ലോക സംഗീത ചരിത്രത്തിൽ തരംഗമായി. പോപ് സംഗീത പാരമ്പര്യവും ആഫ്രിക്കയുടെ റിഥം ആൻ്റ്ഡ് ബ്ലൂസും (R&B) കലര്‍ന്ന വിറ്റ്നി ഹൂസ്റ്റൺ ശൈലി ആ പാട്ടിന് കൂടുതൽ ആഴങ്ങൾ നൽകി. ആഗോള തലത്തിൽ അന്ന് വിറ്റഴിക്കപ്പെട്ട സിംഗിളുകളിൽ ഒന്നാമതായി. ആശ്ചര്യമായിരുന്നു അന്നാ പാട്ടിനെ പിന്തുടര്‍ന്നവരുടെ പ്രിയം.

ലോകത്ത് എല്ലായിടത്തും ആരാധകര്‍ ആ വരികൾ വിറ്റ്നിയുടെ തന്നെയെന്ന് വിശ്വസിച്ചു പോന്നു. ഡോളി പാര്‍ടൺ ഒരിക്കലും അതിന്റെ ക്രെഡിറ്റിന് വേണ്ടി വാദിച്ചില്ല. രംഗത്തു വന്നുമില്ല. റേഡിയോയിൽ വിറ്റ്നിയുടെ ശബ്ദത്തിൽ ആദ്യമായി ആ പാട്ട് കേട്ടപ്പോൾ കാര്‍ വശത്തേക്ക് ചേര്‍ത്ത് നിര്‍ത്തി അത്ഭുതത്തോടെ കേട്ടിരുന്ന അനുഭവമാണ് ഡോളിക്ക് പറയാനുണ്ടായിരുന്നത്. ഓഹ് "വിറ്റ്നി ആ പാട്ടിനെ എത്ര ഗംഭീരമായ ഒരു സങ്കേതം തന്നെയാക്കി മാറ്റി" എന്നായിരുന്നു അവരുടെ പിന്നീടുള്ള പ്രതികരണം.
വിറ്റ്നിയോടുള്ള.....
ഈ ഗാനം എന്നിട്ടും വെറുതെയിരുന്നില്ല. മില്യൺ കണക്കിന് ഡോളറാണ് ഇതുവഴി റോയൽറ്റിയായി ഡോളി പാര്‍ടണ് മാത്രം ലഭിച്ചത്. ആ പണം അവര്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചില്ല. പകരം വിറ്റ്നി ഹൂസ്റ്റൺന്റെയും അവരുടെ സമൂഹത്തിന്റെയും ഓര്‍മ്മക്കായി ടെന്നസിയിലെ നാഷ് വില്ലിൽ കറുത്ത വര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന പ്രദേശത്ത് ഒരു വലിയ പാര്‍പ്പിട സമുച്ചയം പണിതു. നിസ്വരായ മനുഷ്യര്‍ക്ക് വേണ്ടി സമര്‍പ്പിച്ചു. ''ഇത് വിറ്റ്നി പണിതുയര്‍ത്തിയ വീടാണ്'' എന്നാണ് അഭിമാനത്തോടെ ഡോളി പാര്‍ടൺ അതിനെ വിശേഷിപ്പിച്ചതും.
ഓര്‍മ്മയിൽ എന്നും....
2012 ൽ വിറ്റ്നി ഹൂസ്റ്റന്റെ അകാല വിയോഗം ഉണ്ടാവുന്നു. അന്ന് അവരുടെ സംസ്കാര ചടങ്ങിലും ഇതേ പാട്ടാണ് ഉയര്‍ന്നു കേട്ടത്. അന്നും ആരാധകരും മാധ്യമങ്ങളും ഡോളിയുടെ പ്രതികരണം തേടി. " ഇതാ എന്റെ വരികൾ അവളുടേതായി മാറി, എനിക്ക് എന്നെന്നും അവളുമായി ആത്മബന്ധമുണ്ട്" എന്നാണ് അവര്‍ പ്രതികരിച്ചത്.
പാട്ടിന്റെ ലോകത്തെ തനിച്ചാക്കി, അനശ്വരതയിലേക്ക് തനിയെ ഡോളി പാര്‍ടൺ കൂടി യാതയായിരിക്കുന്നു. 2026 ആഗസ്ത് 24 നായിരുന്നു ആ വിടവാങ്ങൽ. ലോകത്തിന് അവര്‍ നൽകിയ വരികൾക്കും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഹൃദയബന്ധങ്ങളുടെയും പാഠങ്ങൾക്കും പകരമായി ഒന്നുമില്ല. I Will Always Love You എന്ന് കാലം പാടിക്കൊണ്ടേയിരിക്കുന്നു.










0 comments