ad
Deshabhimani

ട്രെൻഡിങ്ങായി 'ചാ ചാ ചി ചി ചൂ'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഗോവ ട്രിപ്പ് സോങ് ലിറിക്കൽ വീഡിയോ പുറത്ത്

വെബ് ഡെസ്ക്

Published on Sep 08, 2026, 07:46 AM | 1 min read

ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി - മമിത ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം "ചാ ചാ ചി ചി ചൂ" തരംഗമാകുന്നു. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ഈണത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ വാഗു മസാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.


യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ ഗാനം ട്രെൻഡിംഗ് ലിസ്റ്റിലെത്തി. ജസ്റ്റിൻറേയും ആഷ്‍ലിയുടേയും കുടുംബാംഗങ്ങളുടെയും ഗോവ യാത്രാ പശ്ചാത്തലത്തിൽ ഒരുക്കിയ പാട്ട് തീയേറ്ററുകളിലും ഹിറ്റായിരുന്നു. മലയാളത്തിൽ വൻ വിജയം കൊയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അതിർത്തികൾ കടന്നും വിജയത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിൻറെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിൻറെ ഹിറ്റ് ചിത്രം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 'പ്രേമലു'വിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ ഡിയും ഒന്നിച്ച ഈ രണ്ടാം ചിത്രവും 200 കോടി കളക്ഷനും കടന്ന് കുതിപ്പ് തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home