ad
Deshabhimani

മനം കവരുന്ന പാട്ട്; ആദ്യ ലിറിക്കൽ ഗാനം പുറത്തിറക്കി 'മഹാരാജ ഹോസ്റ്റൽ' അണിയറപ്രവർത്തകർ

maharaja hostel
വെബ് ഡെസ്ക്

Published on Mar 19, 2026, 06:17 PM | 1 min read

കൊച്ചി: സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'മഹാരാജ ഹോസ്റ്റൽ' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ജിഷ്ണു എം നായരുടെ വരികൾക്ക് അശ്വിൻ റാം സംഗീതം പകർന്ന് അയ്റാനൊപ്പം ചേർന്ന് ആലപിച്ച "മാഗ്നെറ്റിക് കണ്ണാണേ..." എന്ന് തുടങ്ങുന്ന മെലഡി ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.


നഗരത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ഒരു ഹോസ്റ്റലിനെ കേന്ദ്രീകരിച്ച്, അവിടുത്തെ വാർഡൻ എംജിആറും അന്തേവാസികളായ സുഹൃത്തുക്കളും തമ്മിലുള്ള രസകരമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം, പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു ഹൊറർ-കോമഡി ത്രില്ലറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.


ചാരുചിത്ര പ്രൊഡക്ഷൻസ് & മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home