200 കോടി ബജറ്റ്, നേടിയത് 46 കോടി; തീയറ്ററിലും ഒടിടിയിലും പരാജയപ്പെട്ട 'കണ്ണപ്പ' ഇനി യൂട്യൂബില്‍

തെലുങ്ക് താരം വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായെത്തിയ കണ്ണപ്പ തീയറ്ററിലും ഒടിടിയിലും പരാജയപ്പെട്ട് യൂട്യൂബ് സ്ട്രീമിങ്ങിനൊരുങ്ങുന്നു. മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം തീയറ്ററിൽ വൻ പരാജയമായിരുന്നു.
200 കോടി ബജറ്റിലിറങ്ങിയ ചിത്രം 46 കോടിയാണ് നേടിയത്. ശിവ ഭക്തനായ കണ്ണപ്പയുടെ കഥ പറഞ്ഞ ചിത്രം 1976ൽ പുറത്തിറങ്ങിയ ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് ആയിട്ടായിരുന്നു ഇറങ്ങിയത്. ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങ് ആരംഭിച്ചതിന് ശേഷവും ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണുയർന്നത്. ഇപ്പോഴിതാ യൂട്യൂബിലൂടെ ചിത്രം സ്ട്രീമിങ്ങിനെത്തിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി വിഎഎ എന്റർടൈൻമെന്റ്സ് യൂട്യൂബ് ചാനലിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.
ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നുവിത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎഎ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിലാണ് നിർമിച്ചത്.











0 comments