ad
Deshabhimani

മലയാളത്തിലെ പോലെ അന്ന് തമിഴിലും ഹിറ്റ്; 24 വർഷത്തിന് ശേഷം വിജയ്-സൂര്യ പടം ഫ്രണ്ട്‌സ് റിലീസിന് എത്തുന്നു

friends
വെബ് ഡെസ്ക്

Published on Oct 21, 2025, 05:36 PM | 2 min read

തിരുവനന്തപുരം: റി റിലീസുകളുടെ കാലത്ത് അടിച്ചു പൊളി ചിത്രങ്ങൾ മാത്രം പോരല്ലോ. വിഷമവും ചിരിയും കുടുംബ കഥകളുമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിൽ വേണം. വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫ്രണ്ട്‌സ്' തീയറ്ററുകളിലേക്ക് എത്തുന്ന വാർത്ത ഇത്തരം പ്രേക്ഷകർക്കുള്ള സമ്മാനമാണ്.


ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി വിനോദ് ജെയിനാണ് ചിത്രം 24 വർഷത്തിന് ശേഷം വീണ്ടും എത്തിക്കുന്നത്. ചിത്രം നവംബർ 21-ന് പ്രേക്ഷകരിലെത്തുന്ന ആവേശത്തിലാണ് ആരാധകർ. സൂര്യയുടെയും വിജയിന്റെയും സിനിമ ജീവിതത്തിൽ നിർണായകമായ സിനിമയാണ് ഫ്രണ്ട്സ്.


മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴിൽ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയിടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറി. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


റീ റിലീസിങ് പടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾക്ക് നേതൃത്വം നൽകിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്സിൻ്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷൻ കോമഡി രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ പളനി ഭാരതിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ടി. ആർ ശേഖർ & കെ. ആർ ഗൗരീശങ്കർ, ഡയലോഗ്: ഗോകുല കൃഷ്ണൻ, ആർട്ട്: മണി സുചിത്ര, ആക്ഷൻ: കനൽ കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ് , അറ്റ്മോസ് മിക്സ്: ഹരി നാരായണൻ, പി.ആർ.ഒ: നിഖിൽ മുരുകൻ & പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home