ad
Deshabhimani

വിജയ് ദേവരകൊണ്ടയ്ക്ക് പിറന്നാൾ സമ്മാനം; 'റൗഡി ജനാർദ്ദന'യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

rowdy janardhana
വെബ് ഡെസ്ക്

Published on May 09, 2026, 04:49 PM | 1 min read

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് ആവേശം പകർന്ന് പുതിയ ചിത്രമായ 'റൗഡി ജനാർദ്ദന'യുടെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രവി കിരൺ കോല സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ എന്റർടെയ്‌നറിലെ വിജയ്‍യുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.


ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. "ലോകത്തോട് മുഴുവൻ പോരാടുന്നവൻ... എന്നാൽ പ്രണയത്തിന് മുന്നിൽ മാത്രം കീഴടങ്ങുന്നവൻ" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. കനത്ത മഴയിൽ കയ്യിൽ തോക്കുമായി വിസ്മയത്തോടെ നോക്കിയിരിക്കുന്ന വിജയ് ദേവരകൊണ്ടയാണ് പോസ്റ്ററിലുള്ളത്. ഒപ്പം ഒരു സ്ത്രീയുടെ കാൽപാദം അദ്ദേഹത്തിന്റെ നെഞ്ചിൽ വെക്കുന്നതും പോസ്റ്ററിൽ കാണാം.



'രാജ വാരു റാണി ഗാരു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രശസ്ത നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് ചിത്രത്തിൽ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.


അടുത്തിടെ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിലും ​ഗ്ലിംപ്സസും പുറത്തുവിട്ടിരുന്നു. തികച്ചും വ്യത്യസ്തമായ ലുക്കിലും ഭാഷാശൈലിയിലുമാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച ഡയലോഗ് ഡെലിവറിയും തീപ്പൊരി ആക്ഷനുമായി വിജയ് ദേവരകൊണ്ട തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഗ്ലിംപ്സ് നൽകിയത്.


ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ദൃശ്യഭംഗിയും സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും ചിത്രത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. 1980-കളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കഥ പറയുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 2026 ഡിസംബറിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home