ad
Deshabhimani

വാഴ II ന് ആശംസ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

VAZHA 2
വെബ് ഡെസ്ക്

Published on Jan 02, 2026, 06:52 PM | 1 min read

സൂപ്പർ ഹിറ്റ് ചിത്രം 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II' - ബയോപിക് ഓഫ് ബില്യൺ ബ്രോസി'ന് ആശംകളുമായി നട​ൻ പൃഥ്വിരാജ്. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ആശംസകളർപ്പിച്ചാണ് ഫേസ്ബുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്തുണയുമായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്. നവാഗതനായ സവിൻ സാ സംവിധാനം ചെയ്യുന്ന ചിത്രം 2026 വേനലവധിക്ക് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്.


സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അമീൻ തുടങ്ങിയ ഒരുകൂട്ടം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും 'വാഴ II'ൽ അഭിനയിക്കുന്നുണ്ട്. അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം.

പോസ്റ്ററിൽ സംഗീത സംവിധായകൻ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home