ad
Deshabhimani

ബിജു മേനോൻ – ജോജു – ജീത്തു ജോസഫ് ചിത്രം; ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പുറത്ത്

valathu vashathe kallan
വെബ് ഡെസ്ക്

Published on Dec 23, 2025, 12:10 PM | 1 min read

കൊച്ചി: സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' റിലീസ് തീയതി പുറത്ത്. ചിത്രം ജനുവരി 30ന് തീയേറ്ററുകളിലെത്തും. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക. അരണ്ട വെളിച്ചത്തിൽ ഇവർ മുഖാംമുഖം നോക്കിയിരിക്കുന്ന വീഡിയോയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി അറിയിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്നത്.




ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. 'വലതുവശത്തെ കള്ളൻ' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് വിതരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home