മോഹൻലാലും-ശ്രീനിവാസനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു; ഉദയനാണ് താരം ട്രെയിലർ പുറത്ത്
കൊച്ചി: മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഉദയനാണ് താര' ത്തിന്റെ റീ റിലീസ് ട്രെയിലർ പുറത്ത്. സിനിമയിലെ വ്യത്യസ്ത ഇമോഷണുകൾ കോർത്തിണക്കിയാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. 4K ദൃശ്യമികവിലാണ് 'ഉദയനാണ് താരം' രണ്ടാം വരവിന് ഒരുങ്ങുന്നത്.
മോഹൻലാലിന്റെ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പൻ എന്ന സരോജ് കുമാറിനും ഇന്നും ആരാധകർ ഏറെയാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് 'ഉദയനാണ് താര'ത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് നിർമിച്ചത്. സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകൾ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു.










0 comments