ad
Deshabhimani

രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടോക്സിക് ടീസർ 20ന് പുറത്തിറങ്ങും

TOXIC.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 04:56 PM | 1 min read

തിരുവനന്തപുരം: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്പ്‌സ് സിനിമയുടെ ടീസർ ഫെബ്രുവരി 20ന് രാവിലെ 9.35-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രക്തം ചിന്തിയ മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ നിൽക്കുന്ന യഷിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.


യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.


കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 19ന് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home