ad
Deshabhimani

ബോക്‌സ്‌ഓഫീസിൽ കുതിച്ചും കോടികൾ വാരിയും ദി കൺജുറിങ്‌: ലാസ്റ്റ് റൈറ്റ്‌സ്‌

movie
വെബ് ഡെസ്ക്

Published on Sep 09, 2025, 01:57 PM | 1 min read

ഡൽഹി: തിയറ്ററിലെത്തി നാലു ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന്‌ ഇതുവരെമാത്രം 60 കോടി കളക്ഷൻ നേടി ദി കൺജുറിങ്‌: ലാസ്റ്റ് റൈറ്റ്‌സ്‌. ഒരു ഹോളിവുഡ് ഹൊറർ സിനിമ നേടുന്ന വലിയ ഓപ്പണിങ് ആണിത്.


ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസിയായ കൺജുറിങ്‌ യൂണിവേഴ്‌സിന്റെ ഭാഗമായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിനായെത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയ്‌ലർ നൽകിയിരുന്നു.


മൈക്കൽ ചാവേസ് സംവിധാനം ചെയ്‌ത ചിത്രം ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home