ad
Deshabhimani

പ്രേക്ഷകരെ ചിരിയിലാഴ്ത്തിയ ‘തായ്‌കിഴവി’ ഒടിടി യിലെത്തുന്നു; എവിടെ കാണാം?

രാധിക ശരത്കുമാർ

രാധിക ശരത്കുമാർ

വെബ് ഡെസ്ക്

Published on Apr 01, 2026, 04:46 PM | 1 min read

തമിഴ്‌നാട് : തമിഴ് സിനിമാലോകത്ത് വലിയ തരംഗം സൃഷ്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘തായ്‌കിഴവി’. ഏറെ നാളുകൾക്ക് ശേഷം രാധിക ശരത്കുമാർ നായികയായി എത്തിയ സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നടൻ ശിവകാർത്തികേയൻ നിർമിച്ച ചിത്രം ശിവകുമാർ മുരുകേശനാണ് സംവിധാനം ചെയ്തത്.


തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ഏപ്രിൽ പത്ത് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകും. കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി ഡ്രാമയായതിനാൽ തന്നെ തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.


വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം വലിയ ലാഭമാണ് നേടിയത്. 9 കോടി മുതൽ 10 കോടി രൂപ വരെയാണ് സിനിമയുടെ നിർമാണ ചെലവ്. എന്നാൽ 60 കോടി രൂപയോളം നെറ്റ് കലക്ഷൻ നേടിയ ചിത്രം ആഗോളതലത്തിൽ 82 കോടി രൂപയിലധികം കലക്ഷൻ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home