ad
Deshabhimani

എബിക്ക് എന്താ പേടിയുണ്ടോ? ഭാവന സ്റ്റുഡിയോസിന്റെ ഷോർട്ട് ഫിലിം ശ്രദ്ധനേടുന്നു 

വെബ് ഡെസ്ക്

Published on Oct 01, 2025, 05:38 PM | 1 min read

കൊച്ചി: ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്ന 'സിംപ്റ്റംസ് ഓഫ് ലവ്' എന്ന ഷോർട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. താൻ ഉടൻ മരിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന, രോഗഭീതി (Hypochondria) ഉള്ള എബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എബിയുടെ ജീവിതത്തിലേക്ക് ട്വിങ്കിൾ എന്ന യുവതി കടന്നുവരുന്നതും തുടർന്ന് അവർക്കിടയിലുണ്ടാകുന്ന പ്രണയവുമാണ് 'സിംപ്റ്റംസ് ഓഫ് ലവ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രധാന പ്രമേയം. യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കേരള അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മലയാളം നോൺ കോമ്പറ്റിഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചത്.


സഞ്ജയ് ദാമോദർ രഞ്ജിത്ത് ആണ് 'സിംപ്റ്റംസ് ഓഫ് ലവ്' സംവിധാനം ചെയ്തിരിക്കുന്നത്. നിതിൻ ജോസഫ്‌ എഴുത്ത് നിർവഹിച്ചപ്പോൾ, ടോബി തോമസ്‌ ഛായാഗ്രഹണവും അനന്ത പദ്മനാഭൻ എഡിറ്റിംഗും നിർവ്വഹിച്ചു. അരവിന്ദ് മാലിയാണ് ഈ ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home