ad
Deshabhimani

‘കറുപ്പ്’; സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

KARUPPU
വെബ് ഡെസ്ക്

Published on Jun 20, 2025, 12:18 PM | 1 min read

ചെന്നൈ: ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന് കറുപ്പ് എന്നാണ് പേരിട്ടത്. സംവിധാകയനും നടനുമായ ആര്‍ ജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.


എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ പ്രധാന വേഷത്തിലെത്തുന്നു. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ തുടങ്ങിയ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്.


സായ് അഭ്യാങ്കറാണ് സംഗീതം ഒരുക്കുന്നത്. ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്‌ഷൻ ഡിസൈനർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home