ad
Deshabhimani

ശ്രീനാഥ് ഭാസിയുടെ പൊങ്കാല നൂറിലധികം തിയേറ്ററുകളിൽ

ponkala
വെബ് ഡെസ്ക്

Published on Dec 09, 2025, 02:48 PM | 1 min read

തിരുവനന്തപുരം: ശ്രീനാഥ് ഭാസി നായകനായ പൊങ്കാലയ്ക്ക് നല്ല പ്രതികരണം. അഞ്ചിന് റിലീസായ ചിത്രം നൂറിലധികം തീയറ്ററുകളിൽ ഓടുന്നു. ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് പൊങ്കാല. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. യാമി സോനയാണ് നായിക. ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. വിതരണം ഗ്രേസ് ഫിലിം കമ്പനി.


ഛായാഗ്രഹണം- ജാക്സൺ, എഡിറ്റർ- അജാസ് പുക്കാടൻ, സംഗീതം- രഞ്ജിൻ രാജ്, മേക്കപ്പ്- അഖിൽ ടി രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ഫൈറ്റ്- മാഫിയ ശശി, രാജാശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി- വിജയ റാണി. പിആർഓ- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര, സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈൻസ്- അർജുൻ ജിബി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home