ad
Deshabhimani

കൈയിൽ വടിവാൾ, ഷർട്ടിലാകെ ചോര; ഇതെന്ത് ഭാവിച്ചാണ്.? വെട്രിമാരൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

vetrimaran movie
വെബ് ഡെസ്ക്

Published on Oct 07, 2025, 11:59 AM | 1 min read

ചെന്നൈ: സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് സിനിമ. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അരസൻ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നൽകിയിരിക്കുന്ന പേര്.




കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു ചിത്രമാണ് പോസ്റ്ററിൽ. വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. മുൻപ് ഇറങ്ങിയ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ വടചെന്നൈ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home