ad
Deshabhimani

ക്യാമ്പസ് പ്രണയചിത്രം 'പ്രേംപാറ്റ'ക്ക് കോഴിക്കോട് തുടക്കമായി

prempata movie

'പ്രേംപാറ്റ' യുടെ പൂജയ്ക്ക് മമ്ത മോഹൻദാസ് എത്തിയപ്പോള്‍

വെബ് ഡെസ്ക്

Published on Apr 02, 2026, 08:33 AM | 2 min read

കോഴിക്കോട്: ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്ന ക്യാമ്പസ് പ്രണയകഥ 'പ്രേംപാറ്റ' യുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.


മമ്ത മോഹൻദാസ് ചിത്രത്തിന്റെ ആരംഭ ചടങ്ങുകളിലെ പ്രത്യേക സാന്നിധ്യമായി. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആയിഷയ്ക്കും, ED യ്ക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമ്മിക്കുന്നത്. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക കൊൽക്കത്തയിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്,അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, ബിപിൻ പെരുമ്പള്ളി തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെ പ്രേംപാറ്റയിലുണ്ട്.


സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. രണദിവയാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രേമകഥയായ 'പ്രേംപാറ്റ'യിൽ അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം കോയ, മുത്തു എന്നിവർ ചേർന്നാണ്. പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. കൊറിയോഗ്രഫി പ്രസന്ന മാസ്റ്ററാണ്. മാർക്കോക്ക് ശേഷം കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും 'പ്രേംപാറ്റ'ക്കുണ്ട് .


ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍: പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, സൗണ്ട് ഡിസൈനർ- വിഷ്ണു സുജാതൻ,മേക്കപ്പ് - സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, എസ് എഫ് എക്സ്- ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ്- ശ്രീക് വാര്യർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ്- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പബ്ലിസിറ്റി - മാഡിസം ഡിജിറ്റൽ


45 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനുകൾ കോഴിക്കോടും തൃശൂരുമാണ്. സെൻട്രൽ പിക്ചേഴ്ർസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home