ad
Deshabhimani

പൊലീസ് വേഷത്തിൽ ഷെയ്ൻ: ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് 'ദൃഢം' അണിയറപ്രവർത്തകർ

drudam shane nigam
വെബ് ഡെസ്ക്

Published on Apr 25, 2026, 05:09 PM | 1 min read

കൊച്ചി: മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയിലെ ക്യാരക്ടർ വീഡിയോ പുറത്ത്. എസ് ഐ വിജയ് രാധാകൃഷ്ണനായി എത്തുന്ന ഷെയ്നിന്‍റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മെയ് 8നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. കൊറോണ പേപ്പേഴ്സിനും വേലയ്ക്കും ശേഷം ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.


കുഴിനിലം എന്ന നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുക്കുന്ന എസ്ഐ വിജയ് രാധാകൃഷ്ണന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന നായകൻ, സ്റ്റേഷനിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക്കായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീ സിന്റെയും ബാനറിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പിഎം ഉണ്ണികൃഷ്ണനാണ്.


ക്യാരക്ടർ വീഡിയോ




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home