ad
Deshabhimani

ഇത് ഒരു സാധാരണ പൊലീസ് സ്റ്റോറിയല്ല, ഷെയ്ൻ നിഗം നായകനാകുന്ന 'ദൃഢം' ട്രെയിലർ പുറത്ത്

വെബ് ഡെസ്ക്

Published on Apr 05, 2026, 07:40 PM | 2 min read

കൊച്ചി: മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ദൃഢം’ ട്രെയിലർ പുറത്ത്. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കുഴിനിലം എന്ന ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് ചാർജ് എടുക്കാനെത്തുന്ന എസ് ഐ വിജയ് രാധാകൃഷ്ണനായാണ് ഷെയ്ൻ ചിത്രത്തിൽ വേഷമിടുന്നത്.


'കൊറോണ പേപ്പേഴ്സ്', 'വേല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ വീണ്ടും പൊലീസ് യൂണിഫോമിൽ എത്തുന്ന ചിത്രമാണ് ദൃഢം. എന്നാൽ ഒരു മാസ് ഹീറോ പരിവേഷമുള്ള പൊലീസുകാരനെയല്ല, മറിച്ച് സാഹചര്യങ്ങളെ സാധാരണക്കാരനായി നേരിടുന്ന റിയലിസ്റ്റിക് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന വിജയ് രാധാകൃഷ്ണന്, എന്നാൽ സ്റ്റേഷനിൽ അപ്രതീക്ഷിതമായ വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നത്.


ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായ ഹാഷ്ടാഗുകളും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രമാണ് 'ദൃഢം'. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്.



എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home