ad
Deshabhimani

'കോസ്മിക് സാംസണു'മായി സന്ദീപ് പ്രദീപ്

zandeep
വെബ് ഡെസ്ക്

Published on Dec 07, 2025, 11:26 AM | 1 min read

കൊച്ചി: മിന്നൽ മുരളി, ആർഡിഎക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച 'വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സി'ൻ്റെ ബാനറിൽ ഒരുങ്ങുന്ന 'കോസ്മിക് സാംസൺ' ചിത്രത്തിൽ സന്ദീപ് പ്രദീപ് നായകനാകും. സോഫിയ പോൾ നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.




ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫാണ് ചിത്രത്തിന്റെ രചിച്ചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അഭികൃഷ് സഹരചയിതാവാണ്. സിനിമയുടെ ചിത്രീകരണം ഡിസംബർ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററുകളില്‍ എത്തും. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൺസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരെ കൂടാതെ ഏതാനും പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നു.


കോ പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ - ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home