നീരുവെച്ച് പരിക്കേറ്റ കാൽ; നിറയെ ചെളി; എന്നിട്ടും ക്ലൈമാക്സ് ഒരുക്കി; ഋഷഭ് ഷെട്ടി പോസ്റ്റിന് വാനോളം പ്രശംസ

തിരുവനന്തപുരം:കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം കളക്ഷന്‍ 600 കോടി പിന്നിട്ട് മുന്നേറുകയാണ്. ഇതിനിടയിൽ ചിത്രീകരണത്തിനിടെ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ട് എത്രത്തോളമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി.
നിറയെ ഹൈ മൊമന്റുകളുള്ള ചിത്രത്തിൽ കാഴ്ചക്കാരിൽ കൂടുതൽ ആവേശം ഉയർത്തിയത് ക്ലൈമാക്സ് ആക്ഷനുകളാണ്. ഋഷഭിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായവും ഇക്കാര്യത്തിൽ ലഭിച്ചിരുന്നു. നീരുവെച്ച കാലും ശാരീരിക ബുദ്ധിമുട്ടും വകവെക്കാതെയാണ് ക്ലൈമാക്സ് ചിത്രീകരിച്ചതെന്നുള്ള ക്യാപ്ഷനോടെയാണ് കാലിന്റെ ചിത്രം താരം പങ്കുവെച്ചത്.
"അത് ക്ലൈമാക്സ് ചിത്രീകരണ സമയമായിരുന്നു. നീരുവെച്ച കാലും തളർന്ന ശരീരവും. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒന്നായി മാറി. ഞങ്ങൾ വിശ്വസിക്കുന്ന ദൈവികമായ ഊർജ്ജത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി" - ഋഷഭ് ഷെട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.










0 comments