കുട്ടിത്താരങ്ങള്‍ക്കൊപ്പം പ്രിയേഷും; 'റിവോൾവർ റിങ്കോ' തീയറ്ററുകളിലേക്ക്

image credit: cinema express
തിരുവനന്തപുരം: വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ' മെയ് എട്ടിന് തീയറ്ററുകളിലെത്തും. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥയാണ് ചിത്രത്തിന്റേത്.
സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിനെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു), ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റിങ് അയൂബ് ഖാൻ. കലാസംവിധാനം അരുൺ കൃഷ്ണ. മേക്കപ്പ് ബൈജു ശശികല. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. സംഘട്ടനം ഫീനിക്‌സ് പ്രഭു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ സഞ്ജയ് ജി. കൃഷ്ണൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എസ്ആർ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം. പിആർഒ മഞ്ജു ഗോപിനാഥ്. സൗണ്ട് ബിനു ശശിറാം എഫക്ട്‌സ് എ ബി ജൂബിൻ. സൗണ്ട് മിക്‌സിങ് അഭിരാം യു.ബി. സ്റ്റിൽസ് ശാലു പേയാട്. വിഎഫ്എക്‌സ് ടിഎംഈഎഫ്എക്‌സ് ഡിജിറ്റൽ പിആർ വിനു വിജയ്. ഡിസൈൻസ് യെല്ലോ ടൂത്ത്‌സ്.










0 comments