ഇന്ദ്രൻസ് നായകനായെത്തുന്ന 'ആശാൻ' റിലീസ് തീയതി പുറത്ത്; സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയം

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകാനായി എത്തുന്ന 'ആശാൻ' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഫെബ്രുവരി അഞ്ചിന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. 'കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം ഇതിനകം യൂട്യൂബിൽ കണ്ടത് 20 ലക്ഷത്തോളം പേരാണ്. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.'ഗപ്പി', 'അമ്പിളി' എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം 100ൽ പരം പുതുമുഖങ്ങളും ആശാനിൽ അണിനിരക്കുന്നുണ്ട്.










0 comments