കിടിലൻ കാസ്റ്റിങ്, മാർക്കോ യൂണിവേഴ്സ്?, കെച്ച, രവി...!! 'കാട്ടാളൻ' കാണാൻ കാരണങ്ങളേറെ! റിലീസിന് ഇനി 2 നാൾ!

കൊച്ചി: ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി തിയേറ്ററുകൾ തോറും സീറ്റുകൾ ഫാസ്റ്റ് ഫില്ലിംഗ് ആണ്. മെയ് 28നാണ് കാട്ടാളൻ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ രണ്ടാം ചിത്രമായെത്തുന്ന കാട്ടാളൻ കാണാൻ കാരണങ്ങളേറെയാണ്.
ക്യൂബ്സ് നിരാശരാക്കില്ല
'മാർക്കോ'യുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രമാണ് എന്നതാണ് 'കാട്ടാളൻ' കാണാൻ ഏവരേയും പ്രേരിപ്പിക്കുന്ന ഒന്നാമത്തെ ഘടകം. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇതിനകം ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിൻറെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ സൂചന നൽകി കഴിഞ്ഞിട്ടുണ്ട്.
പെപ്പെ ആക്ഷൻ
ആക്ഷൻ റോളുകളിലൂടെ ഒട്ടേറെ സിനിമകളിൽ തിളങ്ങിയ ആൻറണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമെന്നതും ഏവരേയും ആകർഷിക്കുന്ന ഘടകമാണ്. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് ഏവരുടേയും പ്രതീക്ഷ.
കിടിലൻ കാസ്റ്റിംഗ്
മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
രവി ബസ്രൂർ മാജിക്
രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായെത്തിയ ട്രെയിലറിലെ മ്യൂസിക് നൽകിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
പവർ പാക്ക്ഡ് കെച്ച
ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.
മാർക്കോ യൂണിവേഴ്സ്?
സിനിമയുടെ പോസ്റ്ററുകൾ നൽകിയ മാർക്കോ യൂണിവേഴ്സ് സൂചനയും തള്ളിക്കളയാനാവില്ലെന്നതും പ്രേക്ഷകർക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്. സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രവും മാർക്കോ യൂണിവേഴ്സ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നൊരു ഘടകമാണ്.
അണിയറയിൽ പ്രമുഖർ
ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെജിഎഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
രചന: പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ്, സംഭാഷണം: ഉണ്ണി ആർ, എഡിറ്റിങ്: ഷമീർ മുഹമ്മദ്, പ്രൊമോ ഗാനം: നിഹാൽ സാദിഖ്, ടൈറ്റിൽ ഗ്രാഫിക്സ്: ഐഡൻറ് ലാബ്സ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.
സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ്.










0 comments