ad
Deshabhimani

വന്യം തീവ്രം! കാട്ടാളന്‍റെ പോരിന് രവി ബസ്രൂറിന്‍റെ സംഗീതവും

ravi barsur kattalan movie
വെബ് ഡെസ്ക്

Published on Apr 01, 2026, 05:34 PM | 2 min read

കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന വമ്പൻ ആക്ഷൻ ചിത്രം 'കാട്ടാളന്റെ' സംഗീത സംവിധാനത്തിനായി കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ രവി ബസ്രൂർ എത്തുന്നു. 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റുമായി രവി ബസ്രൂർ കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം അജനീഷ് ലോക്നാഥും ചിത്രത്തിനായി സംഗീതമൊരുക്കുന്നുണ്ട്. വന്യമായ താളവുമായി പുറത്തിറങ്ങിയ ചിത്രത്തിലെ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോയും ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.


നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യവിസ്മയങ്ങളിൽ ഒന്നാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ 'ഓങ്-ബാക്ക്' എന്ന വിഖ്യാത ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വിഎഫ്എക്സ് ഒഴിവാക്കി യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ സിംഗ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു. 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് കാട്ടാളൻ പാക്കപ്പായത്.


പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രത്തിന് ഉണ്ണി ആറാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും നിർവ്വഹിക്കുന്നു. ടി സീരീസ് സംഗീത അവകാശവും ഷിമാരൂ ഡിജിറ്റൽ അവകാശവും സ്വന്തമാക്കിയ ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. അതിശയിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറുകളും മികച്ച സാങ്കേതിക നിലവാരവും കൊണ്ട് 'കാട്ടാളൻ' ഒരു പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home