ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന്റെ കണ്ണിന് പരിക്ക്; നാല് തുന്നലുകൾ

ഫയൽ ചിത്രം
മുംബൈ: ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരിക്ക്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം 'പെഡ്ഡി' ഷൂട്ടിങ്ങിനിടെയാണ് രാംചരണിന് പരിക്ക് പറ്റിയത്. കണ്ണിന് മുകളിലായി പരിക്കിനെടുത്തുടർന്ന് തുന്നലുകളിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് ആക്ഷൻ സീനിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കേറ്റത്.
കണ്ണിന് മുകളിലായി നാല് തുന്നലുകളുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടർന്ന് അദ്ദേഹം സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.
ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിന്റെ പതിനാറാം ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ: ശബരി










0 comments