നിര്‍മാണം കമൽഹാസൻ, നായകനായി രജനികാന്ത്; അശ്വത്ത് മാരിമുത്തു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

ചെന്നൈ : രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാജ് കമൽ ഇന്റർനാഷണൽസ് നിർമിക്കുന്ന രജനികാന്തിന്റെ 173-മത് ചിത്രത്തിന് ധർമൻ എന്നാണ് പേരിട്ടിരിക്കുന്നത്.
'ഓ മൈ കടവുളെ'യ്ക്കും 'ഡ്രാഗണും' ശേഷം അശ്വത്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധർമൻ. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. സിമ്രാൻ, റാഷി ഖന്ന തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതേസമയം, രജനികാന്തിന്റേതായി നിലവിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലർ 2വാണ്. നെൽസൺ സംവിധാനം ചെയ്ത ജെയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ജയിലർ 2 ഒരുങ്ങുന്നത്.









0 comments