ad
Deshabhimani

പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ചിത്രീകരണം തുടങ്ങി

parvathy
വെബ് ഡെസ്ക്

Published on Jan 02, 2026, 04:41 PM | 1 min read

കൊച്ചി: പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം.


ചിത്രത്തിലെ അഭിനേതാവായ സൽമാൻ കുറ്റിക്കോടും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാറും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പാർവതി തിരുവോത്തും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.


പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. പാർത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


രചന പി എസ് സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം റോബി രാജ്, എഡിറ്റിങ് ചമൻ ചാക്കോ, കലാസംവിധാനം മഹേഷ് മോഹൻ. മേക്കപ്പ് അമൽ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസ്സോ. ഡയറക്ടർ ബേബി പണിക്കർ, സ്റ്റിൽസ് രോഹിത് കെ എസ്, ലൈൻ പ്രൊഡ്യൂസർ ദീപക് രാജ, കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഓ വാഴൂർ ജോസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home