പുഴുവിനു ശേഷം പാതിരാത്രിയുമായി രത്തീന; ഫസ്റ്റ്ലുക്ക് പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായ പുഴുവിനു ശേഷം രത്തീന ഒരുത്തുന്ന പുതിയ ചിത്രം പാതിരാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും ഒപ്പം സണ്ണി വെയ്നും ആൻ അഗസ്റ്റിനും നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമിക്കുന്നത്.
ഷാജി മാറാടാണ് തിരക്കഥ. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രമാണ് പാതിരാത്രി. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു.
സംഗീതം - ജേക്സ് ബിജോയ്. ഛായാഗ്രഹണം - ഷഹ്‌നാദ് ജലാൽ. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ദിലീപ് നാഥ്. ചമയം - ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. സംഘട്ടനം- പി സി സ്റ്റണ്ട്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ. അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്. പരസ്യകല - യെല്ലോ ടൂത്ത്. പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ. പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പി ആർ ഒ- വാഴൂർ ജോസ്.










0 comments