ad
Deshabhimani

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം പാതിരാത്രി ഒടിടിയിലേക്ക്

pathirathri movie
വെബ് ഡെസ്ക്

Published on Feb 18, 2026, 03:59 PM | 1 min read

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് റത്തീന സംവിധാനം ചെയ്ത പാതിരാത്രി ഒടിടിയിലേക്ക്. സീ 5 മലയാളം ചാനലിൽ ഫെബ്രുവരി 20നാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചത്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.


മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിനുശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാടാണ് തിരക്കഥ. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം.


ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റജി - ലാലാ റിലേഷൻസ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home