ad
Deshabhimani

സൂപ്പർതാരമെന്ന ഭാവമില്ല; മികച്ച വേഷങ്ങൾ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നു: പാർവതി തിരുവോത്ത്

hrithik roshan
വെബ് ഡെസ്ക്

Published on Oct 21, 2025, 06:00 PM | 1 min read

മുംബൈ: സൂപ്പർതാരമെന്ന ജാഡയൊന്നുമില്ലാത്ത വിനയമുള്ളയാളാണ്, ഒപ്പം മികച്ച വേഷങ്ങൾ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്- ബോളിവുഡ് താരം ഹൃത്വിക് റോഷനെ കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്.


ഹൃത്വിക് റോഷൻ ആദ്യമായി നിർമിക്കുന്ന സീരീസ് 'സ്‌റ്റോ'മിൽ മലയാളിയായ പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്നതിനിടയിലാണ് നടിയുടെ പ്രതികരണം. സ്റ്റോമിന്റെ സൂചന നൽകിക്കൊണ്ട് ഹൃത്വിക് റോഷൻ, സബാ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാർഥി എന്നിവർക്കൊപ്പമുള്ള ചിത്രം മുൻപ് പാർവതി പങ്കുവെച്ചിരുന്നു.


'അദ്ദേഹത്തിന്റെ കുടുംബവും സിംപിളാണ്. മികച്ച വേഷങ്ങൾ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുകയാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്‌സാൻ റോഷനും ചെയ്യുന്നത്. സൂപ്പർതാരങ്ങളാണെന്ന ഭാവമില്ല. അൽപ്പം സിനിമാറ്റിക് ആയി പറഞ്ഞാൽ, മറ്റുള്ളവരിൽ പ്രകാശം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. ഈ ദീപാവലിക്ക് വലിയ സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. എന്റെ ആഘോഷം ഈ ടീമിനൊപ്പമാണ്. ' -പാർവതി തിരുവോത്ത് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആമസോൺ പ്രൈം വീഡിയോയുമായി സഹകരിച്ചാണ് സീരീസ് ഒരുക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home