'പരാശക്തിയും' 'രാജാസാബും' ഈ ആഴ്ച ഒടിടിയിൽ

കൊച്ചി: ഈ ആഴ്ച ഒടിടിയിൽ വമ്പൻ ചിത്രങ്ങളാണ് സ്ട്രീമിംങ് ആരംഭിക്കുന്നത്. സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകള്‍ ഇത്തവണ പ്രേക്ഷകരിലേക്കെത്തും.
പരാശക്തി: സീ ഫൈവ്: ഫെബ്രുവരി 7
ശിവകാർത്തികേയൻ, രവി മോഹൻ, ശ്രീലീല എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി ഫെബ്രുവരി 7 മുതൽ സീ ഫൈവില്‍ സ്ട്രീമിങ്ങ് ആരംഭിക്കും.
ദ് രാജാ സാബ്: ജിയോ ഹോട്സ്റ്റാർ: ഫെബ്രുവരി 6
പ്രഭാസ് നായകനായെത്തിയ ഹൊറർ–ഫാന്റസി ചിത്രം ദ് രാജാ സാബ് ജിയോ ഹോട്സ്റ്റാറിൽ ഫെബ്രുവരി ആറുമുതൽ സ്ട്രീമിങ്ങ് ആരംഭിക്കും. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്.
നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്: സീഫൈവ്: ഫെബ്രുവരി 6
മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്’ സീ ഫൈവിൽ ഫെബ്രുവരി ആറിന് സ്ട്രീമിങ്ങ് ആരംഭിക്കും. ഹൊറർ കോമഡി സസ്പെൻസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. റോഷൻ ഷാനവാസ്, ശരത് സഭ, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
നാരി നാരി നാടുമ മുരാരി: ആമസോൺ പ്രൈമിൽ സ്ട്രീമിംങ് ആരംഭിച്ചു
ശർവാനന്ദ് നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. ശർവാനന്ദ്, സാക്ഷി വൈദ്യ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.










0 comments